തൊടുപുഴ: ജില്ലാ കലക്ടറുടെ മൂന്നാം ഘട്ട തൊടുപുഴ താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് സെപ്തംബർ 18 രാവിലെ 10 മുതൽ ഓൺലൈനായി നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷൻ കാർഡ് ബി പി എൽ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ പരാതി ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ഇന്ന് മുതൽ സെപ്തംബർ 11 വരെ നൽകാം. അദാലത്ത് ദിവസം താലൂക്ക്/ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ കൊവിഡ് 19 മാനദണ്ഡം പാലിച്ച് പങ്കെടുക്കാം. വെബ്‌സൈറ്റ് - edistrict.kerala.gov.in