ഇടുക്കി: കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് ഓണക്കാലത്ത് ജില്ലയിൽ നിലവിലുള്ളവയ്ക്ക് പുറമെ കൂടുതൽ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉത്തരവിട്ടു.
1. 65 വയസിന് മുകളിൽ പ്രായമുള്ളവർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർ വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നില്ലെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം.
2. ഓണക്കാലത്ത് പൂക്കളം ഇടുന്നതിന് പ്രാദേശികമായി ലഭ്യമായ പൂക്കൾ മാത്രമേ ഉപയോഗിക്കാവൂ. അന്യസംസ്ഥാനങ്ങളിൽ നിന്നോ ജില്ലകളിൽ നിന്നോ പൂക്കൾ എത്തിക്കാൻ പാടില്ല.
3. വീടിന് പുറത്തുള്ള ഓണാഘോഷം അനുവദിക്കില്ല. ക്ലബ്ബുകൾ, വിവിധ സംഘടനകൾ, ഓഫീസുകൾ എന്നിവ ഉൾപ്പടെയുള്ള ഇടങ്ങളിൽ യാതൊരു തരത്തിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല.