ഇടുക്കി- ഓണക്കാലത്ത് കേരളത്തിൽ പാലിന്റെ ആവശ്യകത വർദ്ധിക്കുന്നതു കൊണ്ട് ഗുണനിലവാരം കുറഞ്ഞ പാൽ വിപണിയിൽ വിറ്റഴിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പാലിന്റെ ഗുണമേൻമ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27 മുതൽ 30 വരെ കമ്പംമെട്ട് ചെക്ക് പോസ്റ്റിലും ആഗസ്റ്റ് 24 മുതൽ 30 വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിലും ഓണക്കാലത്തെ പ്രത്യേക പാൽ ഗുണമേൻമ പരിശോധന നടത്തും .പാൽ ഗുണനിയന്ത്രണ ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പാൽ ഉപഭോക്താക്കൾക്കും ഉത്പാദകർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. സൗജന്യപരിശോധനയ്ക്കായി കുറഞ്ഞത് 150 മി ലി പാൽ കൊണ്ടു വരണം. വിപണിയിൽ ലഭ്യമാകുന്ന എല്ലാ ബ്രാൻഡ് പാലും പരിശോധിക്കുമെന്ന് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ സി കൃഷ്ണൻ അറിയിച്ചു.