ഇടുക്കി: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഓണം ബക്രീദ് ഖാദി മേളയിൽ 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. വിവിധ തരത്തിലുള്ള ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടൺ/ സിൽക്ക് സാരികൾ, സെറ്റ് മുണ്ടുകൾ, ഷർട്ടിംഗുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ എന്നിവയുടെ കളക്ഷനുകൾ ജില്ലയിലെ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സെയിൽസ് ഔട്ട്‌ലെറ്റുകളായ കെ.ജി.എസ് മാതാ ഷോപ്പിംഗ് കോംപ്ലക്‌സ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബിൽഡിംഗ് കാഞ്ഞിരമറ്റം ബൈപാസ് റോഡ് തൊടുപുഴ, ഖാദി ഗ്രാമ സൗഭാഗ്യ, ഗാന്ധിസ്വയർ കട്ടപ്പന എന്നിവിടങ്ങളിൽ ലഭിക്കും. സർക്കാർ അർദ്ധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഖാദിമേള ഓഗസ്റ്റ് 30ന് അവസാനിക്കും.