വെള്ളിയാമറ്റം : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൺറി സ്‌കൂളിന് ഷീടോയ്‌ലെറ്റ് ഷീപാസ് പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ ഷീടോയ്‌ലെറ്റ് സമുച്ഛയത്തിന്റെ സമർപ്പണം പ്രസിഡന്റ് ഷീബാ രാജശേഖരൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.അനൂപ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എംമോനിച്ചൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജിമോഹനൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഞ്ചു.സി.ജി., ഷെമീന അബ്ദുൾ കരീം, രാഘവൻ കൺ, ടെസ്സി മോൾ മാത്യു, സ്‌കൂൾ മാനേജർ ഫാ. ലിനൂസ് ബിവേറ, പി.ടി.എ. പ്രസിഡൺ് ജോസുകുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്.ചന്ദ്രബോസ് സ്വാഗതവും ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ദാനിയേൽ നന്ദിയും പറഞ്ഞു.