ഇടുക്കി: തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധിക്കലും പരിഹാരവും) നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് അതിക്രമം സംബന്ധിച്ച പരാതികൾ ഷീബോക്‌സ് എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം. ബന്ധപ്പെട്ട ഓഫീസിലെ/ സ്ഥാപനത്തിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിലും ലോക്കൽ കംപ്ലയിന്റെ കമ്മിറ്റിയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഷീ ബോക്‌സിലും പരാതി നൽകാം.