ഇടുക്കി: പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എഞ്ചിനീയറിംഗ് വിഷയങ്ങൾക്ക് എം.ടെക്/ എം. ഇ ബിരുദവും (പി.എച്ച്.ഡി/ അധ്യാപന തൊഴിൽ പരിചയം അഭിലഷണീയം) . സയൻസ് വിഷയത്തിന് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ( പി.എച്ച്.ഡി/നെറ്റ്/അധ്യാപന തൊഴിൽ പരിചയം അഭിലഷണീയം). യോഗ്യരായ ഉദ്യോഗാർത്ഥികൾ www.gecidukki.ac.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന ആഗസ്റ്റ് 25ന് ഉച്ചക്ക് 1.30നകം അപേക്ഷ സമർപ്പിക്കണം.