കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു.വിദ്യാർഥികൾ അവരവരുടെ വീടും പരിസരവും വിട്ടുപോകാതെ പങ്കെടുക്കാനുതകുന്ന വിഷയങ്ങളാണ് ഇരുവിഭാഗത്തിനും നൽകിയത്. കരിമണ്ണൂർ, ഉടുമ്പന്നൂർ പ്രദേശങ്ങളുടെ ഗ്രാമീണഭംഗി ചിത്രങ്ങളുടെ മനോഹാരിത കൂടുവാൻ കാരണമായി. ഫോട്ടോഗ്രഫി മത്സരത്തിന് ഹെഡ്മാസ്റ്റർ സജി മാത്യു, മീഡിയ ക്ലബ് കൺവീനേഴ്‌സായ ജയ്‌സൺ ജോസ്, സോജൻ അബ്രാഹം, ജീസ് എം. അലക്‌സ്, സാബു നെല്ലാപ്പാറ, അൽഫോൻസാ വർക്കി എന്നിവർ നേതൃത്വം നൽകി.