പാമ്പനാർ : ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആന്റ് സയൻസ് കോളെജിൽ റാങ്കുകളുടെ തിളക്കം. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി പരീക്ഷാ ഫലം വന്നപ്പോൾ മൂന്നു റാങ്കുകളാണ് ഇവിടത്തെ വിദ്യാർത്ഥികൾ നേടിയെടുത്തത്..ബികോമിന് അശ്വിനി രാജൻ അഞ്ചാം റാങ്കും മാത്സിനു സ്‌നേഹഎട്ടാം റാങ്കും നീ നാ കെ.എസ്സ്. പത്താം റാങ്കുമാണ് നേടിയത്. എയിഡഡ് കോളേജായ ഈ സ്ഥാപനത്തിൽ കൂടുതലും തോട്ടം തൊഴിലാളികളുടെ മക്കളാണ് പഠിക്കുന്നത്. ഫീസ് നൽകാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഏർപ്പെടുത്തിയത് എസ് എൻ ട്രസ്റ്റ സെക്രട്ടറി കൂടിയായ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേക താത്പര്യപ്രകാരമാണ്.