മൂന്നാർ: മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിന്റെ കോമ്പൗണ്ടിൽ നിൽക്കുന്ന എട്ട് യൂക്കാലിപ്‌സ് ഗ്രാൻഡീസ് മരങ്ങളും ഒരു പൈൻ മരവും വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ദർഘാസിനോടൊപ്പം ഇ.എം.ഡി തുകയായ 10000 രൂപയുടെ ടൂറിസം ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള 100 രൂപയുടെ ടെണ്ടർ ഫോം സെപ്തംബർ ഏഴിന് വൈകിട്ട് മൂന്നുവരെ മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നിന്നും ലഭിക്കും. സെപ്തംബർ എട്ടിന് വൈകിട്ട് നാലിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04865 230385.