കട്ടപ്പന: ഭൂവിനിയോഗം സംബന്ധിച്ച് ഇറക്കിയിട്ടുള്ള സർക്കുലർ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർമാക്കുന്നതായതിനാൽ ഉത്തരവ് പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ്(എം) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതുക്കിയ ഉത്തരവിലൂടെ ജില്ലയിലെ എട്ട് വില്ലേജുകളിലേക്ക് നിർമ്മാണം സംബന്ധിച്ച നിയന്ത്രണം നിലവിൽ വന്നു. ഇതിനെ ചോദ്യം ചെയ്തു ഹൈക്കോടതിയൽ നൽകിയ ഹർജി പരിഗണിച്ചു കേരളം മുഴുവൻ അനധികൃത നിർമ്മാണം നിയന്ത്രിക്കുന്ന ഭേദഗതി വരുത്തുവാൻ കോടതി ആവശ്യപ്പെട്ട് നടപടി സ്വീകരിച്ചത്. എന്നാൽ സമയബന്ധിതമായി പട്ടയ റൂൾ ഭേദഗതി ചെയ്യുന്നതിന് പകരം ഇടുക്കിയിൽ മാത്രം ജില്ലാ കളക്ടർ ഉത്തരവിറക്കി ഭേദഗതി നിർണ്ണയിക്കുന്നത് അംഗീകരിക്കിലെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.