ചെറുതോണി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം അദാനി ഗ്രൂപ്പിന് അൻപത് വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര ഗവൺമെന്റ് നിക്കത്തിനെതിരെ എൻസിപി. ഇന്ന് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ സമരം നടത്തും. തൊടുപുഴ, ചെറുതോണി, അടിമാലി: പെരുവന്താനം, രാജാക്കാട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് സമരം നടത്തുന്നത്. ചെറുതോണിയിൽ ജില്ലാ പ്രസിഡന്റ് അനിൽ കുവപ്ലാക്കൽ ഉദ്ഘാടനം ചെയ്യും