ചെറുതോണി: ബി.എസ്. സി ഒന്നാം റാങ്ക് ജേതാവ് അമല ബാബുവിനെ റോഷി അഗസ്റ്റിൻ എം.എൽ.എ വിട്ടിലെത്തിയാദരിച്ചു. കഞ്ഞിക്കുഴി ഏഴ് കമ്പി വരാപ്പള്ളിൽ ബാബു സുമ ദമ്പതികളുടെ മകളാണ് അമല ബാബു. പാലാ അൽഫോൻസാ കോളെജിൽ പഠിക്കുന്ന അമല ബാബു എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്സി മാത്തമാറ്റിക്‌സിൽ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോഹർ ജോസഫ്, പി.കെ മോഹൻ ദാസ് , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സോയിമോൻ സണ്ണി എന്നിവരും എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു. കഞ്ഞിക്കുഴി എസ് എൻ ഹയർ സെക്കന്ററി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയാണ് അമല ബാബു.