ചെറുതോണി:ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് മറവിൽ ലക്ഷ കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്ന് ആരോപണം. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെമണിയാറൻകുടിമേഖലയിലാണ് വ്യാപകമായി മരംമുറിക്കൽ നടക്കുന്നത്
ലക്ഷക്കണക്കിന് രൂപയുടെ മരം കൊള്ള വനം വകുപ്പിന്റെ സ്‌പോൺസർഷിപ്പിൽ മണിയാറൻകുടിയിൽ പുരോഗമിക്കുന്നത്. വനം വകുപ്പ് നഗരംപാററേഞ്ചിന്റെനേതൃത്വത്തിൽ ജനവാസമേഖലകളിൽ വീടുകൾക്ക് ഭീഷണിയായ മരങ്ങളാണ് ആണ് മുറിച്ചുമാറ്റുന്നത്. ആഞ്ഞിലി,മരുത് ഉൾപ്പെടെയുള്ള വൻ തടികൾ ആണ് മുറിച്ചു കൊണ്ടുപോകുന്നത്. 200 ഇഞ്ചിലധികം വലിപ്പമുള്ള 29 ഓളം തടികൾകേവലം 10 ലക്ഷം രൂപയ്ക്കാണ് ടെണ്ടർ നൽകിയിരിക്കുന്നത്. വീടുകൾക്ക് ഭീഷണിയായ മരങ്ങൾ അളവുകൾരേഖപ്പെടുത്താതെ കുറഞ്ഞ വിലയ്ക്കാണ്. ടെണ്ടർ നൽകിയത്. കുറഞ്ഞത് ഒരുകോടി രൂപയുടെ തടികൾ ആണ് പത്ത് ലക്ഷത്തിന് ടെണ്ടർ നൽകിയത്. ഫർണ്ണിച്ചറുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള മുന്തിയ തടികൾ ടെണ്ടർ നൽകിയതിന് പിന്നിൽ വ്യപക അഴിമതിയുണ്ടെന്ന് ബി ജെ പി ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറി സുരേഷ് മീനത്തേരിൽ ആരോപിച്ചു.