തൊടുപുഴ:വന്യജീവി സങ്കേതത്തിനു ചുറ്റുമായി 88.238 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം കൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നതിനു തുല്യമാണെന്ന് മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ പറഞ്ഞു.
ആയിരക്കണക്കിന് കൃഷിക്കാരെയും തൊഴിലാളികളെയും പെരുവഴിയിൽ ആക്കുന്ന ഈ നീക്കത്തിൽനിന്നുംകേന്ദ്രസർക്കാർ ഉടനടി പിന്മാറണം. ഏലമല കാടുകളും കൃഷിഭൂമിയും ഇല്ലാതായാൽ മൂന്നാറിലെ ചന്ദനമരത്തോട്ടത്തിന്റെ സ്ഥിതിയാണ് ഉണ്ടാകാൻപോകുന്നത്. കൃഷിക്കാരെ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം കൊടുത്ത് കൊല്ലാനൊള്ള നീക്കത്തെ എന്തുവിലക്കൊടുത്തുംനേരിടും. മനുഷ്യജീവന് കാട്ടുമൃഗങ്ങളുടെപോലും വിലകല്പിക്കാത്തകേന്ദ്രസർക്കാരിന്റെ നീക്കം കൊടുംക്രൂരതയാണ്.
അടിയന്തരമായി സംസ്ഥാനസർക്കാർ ഇതിൽ ഇടപെടുകയുംകേന്ദ്രസർക്കാരിന്റെ നീക്കത്തെ തടയിടാനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് മാത്യു സ്റ്റീഫൻ ആവശ്യപ്പെട്ടു.