ചെറുതോണി: വാത്തിക്കുടി തേക്കിൽ തണ്ടിൽ നിന്നും ഇരുപത് ലിറ്റർ കോട പിടികൂടി. തങ്കമണി എക്‌സൈസ് ഇൻസ്‌പെക്ടർ പി. കെ. സുരേഷും സംഘവും നടത്തിയ പരിശോധനയിയിലാണ് ഇന്നലെ കോട കണ്ടെത്തിയത് വാത്തിക്കുടി തേക്കിൻ തണ്ട് കടമുറിയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 20ലിറ്റർ കോട കണ്ടെടുത്തത്. കടയുടമ പൗലോസിനെ പ്രതിയാക്കി കേസ് എടുത്തു. പ്രിവന്റീവ് ഓഫീസർ സജീവ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജഗൻ കുമാർ, രതിമോൾ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.