ഇടുക്കി: 1964 ലെയും 1993 െലയും ഭൂമി പതിവ് ചട്ടങ്ങൾ കാലോചിതമായി ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് ‌കേരളാകോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 മുതൽ ചെറുതോണിയിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുന്നതിന് ഇടുക്കിയിൽ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഭൂമി പതിവു ചട്ടങ്ങൾ ഭേദഗതിചെയ്യുന്നതുവരെ റിലേസത്യാഗ്രഹം തുടരാനും യോഗം തീരുമാനിച്ചു. കൃഷിക്കാരുടെ മോറട്ടോറിയം കാലാവധി നീട്ടണമെന്നും വായ്പയുടെ പലിശ എഴുതിതള്ളണമെന്നും യോഗംആവശ്യപ്പെട്ടു. 25ന് ചെറുതോണിയിൽ ആരംഭിക്കുന്ന റിലേസത്യാഗ്രഹം കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ , അഡ്വ. തോമസ് പെരുമന, നോബിൾജോസഫ്, വി.എ. ഉലഹന്നാൻ, ഫിലിപ്പ് മലയാറ്റ്, വർഗീസ്‌ വെട്ടിയാങ്കൽ, കെ.കെ. വിജയൻ, അഡ്വ. എബി തോമസ് തു ടങ്ങിയവർ പ്രസംഗിച്ചു.