ചെറുതോണി: ജില്ലയ്ക്ക് അഭിമാനമായി ഏറ്റവും വലിയ പഞ്ചായത്ത് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് മുരിക്കാശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. വാത്തികുടി പഞ്ചായത്ത് നാലു കോടി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റാൻഡാണ് മന്ത്രി എ.സി. മൊയ്തീൻ ഓൺലൈൻ വഴി ജനങ്ങൾക്കായി സമർപ്പിച്ചത്. വൈദ്യുതി മന്ത്രി എം.​എം. മണി അദ്ധ്യക്ഷത വഹിച്ചു. 21610 ചതുരശ്ര അടി വിസ്താരത്തിൽ 10 ബസുകൾക്ക് ഒരേസമയം പാർക്കു ചെയ്യാവുന്ന നിലയിൽ വിസ്തൃതമായാണ് ബസ്റ്റാൻഡ് നിർമ്മിച്ചിട്ടുള്ളത്. അതിവിപുലമായ വിശ്രമ സൗകര്യങ്ങൾ സൗജന്യ വൈഫൈ, ടോയ്ലറ്റ്, കോംപ്ലക്സ്, മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ബസ് സ്റ്റാൻഡ് കം ഷാപ്പിംഗ് കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,​ കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ്,​ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാടൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നോബിൾ ജോസഫ്, സെക്രട്ടറി എസ്. സജി എന്നിവർ പ്രസംഗിച്ചു.