ചെറുതോണി: വീടിന് ഉള്ളിലെ രഹസ്യ അറയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 25 ലിറ്റർ വിദേശ്യമദ്യം പിടികൂടി. കഞ്ഞിക്കുഴി വട്ടോൻപാറ കങ്ങഴമറ്റത്തിൽ മോഹനന്റെ വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച 25 ലിറ്റർ വിദേശമദ്യമാണ് ഇടുക്കി എക്‌സൈസ് സെപഷ്യൽ സ്‌ക്വാഡും തങ്കമണി എക്‌സൈസ് ഓഫീസറും കഞ്ഞിക്കുഴി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടിയത്. സംഭവത്തിൽ കങ്ങഴ മറ്റത്തിൽ ജോമോൻ അറസ്റ്റിലായി. ഓണം പ്രമാണിച്ച് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് പൊലീസ് സംയുക്ത റെഡ്ഡ് നടത്തിയത്. എക്‌സൈസ് പൊലീസ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിന് ഇടുക്കി എക്‌സൈസ് സ്‌ക്വാഡ് സി.ഐ സുരേഷ് കുമാർ, കഞ്ഞിക്കുഴി എസ്.ഐ കെ.ജെ. ഫ്രാൻസിസ്, തങ്കമണി എക്‌സൈസ് ഇൻപെക്ടർ പി.കെ. സുരേഷ്, പ്രിവന്റീവ് ഓഫിസർമാരായ സജി കെ. ജോസഫ്, കെ.ഡി. സജിമോൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.