രാജാക്കാട്. വീണ്ടും അനധികൃത കയ്യേറ്റം സജീവമാകുന്നു.ആനയിറങ്കൽ ജലാശയത്തിന്റെ ക്യാച്ച്‌മെന്റ് ഏരിയ കയ്യേറി ഏലകൃഷിയുംകെട്ടിട നിർമ്മാണവും. ഒരേക്കറോളം വരുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തി
കയ്യേറിയിരിക്കുന്നത്. ഡമിലെ നിലവിലെ ജലനിരപ്പിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരത്താണ് കയ്യേറ്റം. പത്തുചെയിൻ മേഖലയിലെ പട്ടയമെന്ന ആവശ്യമുന്നയിച്ച് വലിയ സമരങ്ങൾക്കടക്കം വേദിയായ ഇടുക്കിയിലാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം കയ്യേറി വേലി കെട്ടി തിരിച്ചിരിക്കുന്നത്. കൊച്ചി ധനുഷ്‌കൊടി ദേശീയപാതയിൽ നിന്നും അഞ്ഞൂറ് മീറ്റർ മാത്രം അകലെയുള്ള ആനയിറങ്കൽ ജലാശയത്തിന്റെ തീരപ്രദേശമാണ് സ്വകാര്യ വ്യക്തി കയ്യേറിയിരിക്കുന്നത്. ഒരേക്കറോളം വരുന്ന സ്ഥലം കയ്യേറി വേലി കെട്ടി തിരിച്ച്. ഏലം കൃഷിയും ആരംഭിച്ചു. ജലസേജനത്തിനായി വലിയ ഡാങ്ക് നിർമ്മിക്കുന്നതിനായി ഇരുപതടിയാഴത്തിലുള്ള വലിയ കുഴിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം ഹോളോബ്രിക്സ് കട്ടകൾ ഉപയോഗിച്ച് കെട്ടിട നിർമ്മാണവും നടത്തിയിട്ടുണ്ട്.വീട് വയ്ക്കുന്നതിന് പോലും എൻ ഓ സി ലഭിക്കാൻ വലിയ കടമ്പകൾ കടക്കേണ്ട നാട്ടിൽ അണക്കെട്ടിനുള്ളിലെ കയ്യേറ്റം അധികൃതർ കണ്ടില്ലെന്ന് നടക്കുകയാണെന്ന ആരോപണവും ഉയരുന്നു. കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വരുന്ന തിങ്കളാഴ്ച
കെട്ടിടമടക്കം പൊളിച്ച് നീക്കി കയ്യേറ്റം ഒഴുപ്പിക്കുമെന്നും റവന്യൂവകുപ്പും വ്യക്തമാക്കി.