തൊടുപുഴ : ഗാർഡിയൻ കൺട്രോൾസ് എംപ്‌ളോയിസ് യൂണിയൻ സി.ഐ.ടി.യു വും മാനേജ്‌മെന്റുമായി നടന്ന ഉഭയകക്ഷി ചർച്ചയിൽ 20 ശതമാനം ബോണസും 10 ശതമാനം എക്സ്‌ഗ്രേഷ്യയും തൊഴിലാളികൾക്ക് നൽകാൻ തീരുമാനമായി. യൂണിയനെ പ്രതിനിധീകരിച്ച് ചർച്ചയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി, സി.ഐ.ടി.യു തൊടുപുഴ ഏരിയാ സെക്രട്ടറി ടി.ആർ സോമൻ, യൂണിയൻ ജനറൽ സെക്രട്ടറി വിഷു കെ.എസ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് പി.ആർ, വൈസ് പ്രസിഡന്റ് ബീനാകുമാരി എന്നിവരും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ റോയ് അബ്രഹാം, എച്ച്.ആർ.ഒ മാനേജർ രാജീവ് സി.ആർ എന്നിവരും പങ്കെടുത്തു.