തൊടുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷൻന്റെയും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുവാറ്റുപുഴ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഭവനനിർമ്മാണ പദ്ധതിയുടെ ശിലാ സ്ഥാപന കർമ്മം ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. മടക്കത്താനം മറയങ്കാട്ട് കോളനിയിൽ ആണ് വീട് നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ ബിൽഡേഴ്സ് അസോസിയേഷൻ മുവാറ്റുപുഴ സെന്റർ ചെയർമാൻ സാബു ചെറിയാൻ, ഡി കെ റ്റി എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, ബൈജു തെക്കേക്കര, പി സി ഷാജി, പോൾ റ്റി മാത്യു, ഫെലിക്സി കെ വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, വി. എം. സൈനുദ്ധീൻ, സമീർ കോണിക്കൽ, ടോമി തന്നിട്ടാമാക്കൽ, ജിനു മടയ്ക്കൽ, എം ജി ഷാജി, സിന്ധു മണി, ജിന്റോ ടോമി തുടങ്ങിയവർ പങ്കെടുത്തു.