തൊടുപുഴ: ഇടവെട്ടിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി. പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട മരവെട്ടിച്ചുവടിലും പരിസര പ്രദേശത്തുമാണ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. വില്ല നിർമ്മാണത്തിന്റെ അടക്കം ഭാഗമായാണ് അവധി ദിവസങ്ങളിലും അതിരാവിലെയും മണ്ണെടുപ്പ് നടക്കുന്നത്
കഴിഞ്ഞ് രണ്ട് ദിവസങ്ങളിൽ രാവിലെ ജെസിബിയും ലോറിയും മണ്ണെടുക്കാനെത്തി. ഇവിടെ നിന്ന് മണ്ണെടുത്ത് സമീപത്ത് തന്നെ വീട് നിർമ്മാണം നടക്കുന്ന സ്ഥലത്തേക്കാണ് കൊണ്ടുപോകുന്നത്. നാട്ടുകാർ കാരക്കോട് വല്ലേജ് ഓഫീസറെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. സ്ഥലത്തെത്തി പരശോധിച്ചതായും സമീപത്തെ ലൈഫ് മിഷന്റെ വീട് നിർമ്മിക്കുന്ന സ്ഥലത്തേക്കാണ് മണ്ണ് അടിക്കുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പാസില്ലാതെ മണ്ണടിച്ചതിന് നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടുമില്ല.