കട്ടപ്പന: എം.ജി. സര്‍വകലാശാല ബിരുദ പരീക്ഷത്തില്‍ ലബ്ബക്കട ജെ.പി.എം. കോളജിനു അഞ്ച് റാങ്കുകള്‍ ലഭിച്ചു. ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിയാമോള്‍ ദേവസ്യ അഞ്ചാം റാങ്കും ബി.കോം. കോ-ഓപ്പറേഷനല്‍ ജനീബ പി. 10-ാം റാങ്കും ടൂറിസം മാനേജ്‌മെന്റില്‍ ജയിംസ് ജോണ്‍ രണ്ടാം റാങ്കും ക്രിസ്റ്റീനമോള്‍ ആറാം റാങ്കും നന്ദിനി ടി. ഒന്‍പതാം റാങ്കും കരസ്ഥമാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ ബി.ബി.എ, ബി.ടി.ടി.എം എന്നീ വിഭാഗങ്ങള്‍ നൂറു ശതമാനവും ബി.എ, ബി.സി.എ, ബി.കോം. വിഭാഗങ്ങള്‍ 90 ശതമാനവും വിജയം നേടി.