കട്ടപ്പന: രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നത്തുകല്ലിൽ സമഭാവന ദിനം ആചരിച്ചു. കേന്ദ്ര സർക്കാർ ഇ.ഐ.എ. നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വൃക്ഷതൈ നട്ട് പ്രതിഷേധിച്ചു. തുടർന്ന് രാജീവ്ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് പ്രസിഡന്റ് ജോയൽ ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കിരൺ തോമസ്, അച്ചു സാബു, സുമേഷ്, അഖിൽ തോമസ്, അനൂപ് നെല്ലംപുഴ തുടങ്ങിയവർ പങ്കെടുത്തു.