നെടുങ്കണ്ടം: പിണറായി വിജയൻ നയിക്കുന്ന ഇടതു മന്ത്രിസഭ രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് 25ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസം സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഡി.സി.സി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് ആഫീസിൽ ഉപവാസമനുഷ്ഠിക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസം . എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ എല്ലാം തകർത്തുവെന്ന് കല്ലാർ പറഞ്ഞു. ജനം ദുരിതത്തിലും ദു:ഖത്തിലുമാണ്. എവിടെയും അമർഷവും പ്രതിഷേധവുമാണ് ഉയരുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ ഇടതു സർക്കാർ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.