കട്ടപ്പന: യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെയും ഇടിഞ്ഞമല വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി. മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് വാർഡ് പ്രസിഡന്റ് അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌കുട്ടി അരീപറമ്പിൽ, സുബാഷ് വാളമ്മനാൽ, അരുൺ സേവ്യർ, ഷിജോ ഫിലിപ്പ്, വിഷ്ണു പ്രസാദ്, ടോണി തുടങ്ങിയവർ പങ്കെടുത്തു.