തൊടുപുഴ: സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ജോസ് വിഭാഗം വിപ്പ് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രമേയത്തിൽ ജോസ് വിഭാഗം പങ്കെടുക്കാൻ ബാദ്ധ്യസ്ഥരാണ്. ചീഫ് വിപ്പ് ആയി മോൻസ് ജോസഫ് എം.എൽ.എയെ തിരഞ്ഞെടുത്തത് സ്പീക്കറെ അറിയിച്ചതാണ്. വിപ്പ് ലംഘനം ഉണ്ടായാൽ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദേഹം വ്യക്തമാക്കി
ജോസഫ് വിഭാഗക്കാരുടെ
മുറി വാതിലിൽ വിപ്പ്
പതിച്ച് ജോസ് വിഭാഗം
തിരുവനന്തപുരം: നിയമസഭ ഇന്ന് സമ്മേളിക്കാനിരിക്കെ ,കേരള കോൺഗ്രസ് -എം വിഭാഗങ്ങൾക്കിടയിൽ വിപ്പ് യുദ്ധം മുറുകി.
ഇരു വിഭാഗവുംപരസ്പരം വിപ്പ് നൽകിയതിന് പിന്നാലെ, എം.എൽ.എ ഹോസ്റ്റലിലെ മൂന്ന് ജോസഫ് വിഭാഗം എം. എൽ.എമാരുടെ മുറിയുടെ വാതിലിൽ ജോസ് പക്ഷം ഇന്നലെ വിപ്പ് പതിച്ചു. ചർച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടുനിൽക്കണമെന്നാണ് ഇതിലെ നിർദേശം. ഇ -മെയിൽ വഴിയും സ്പീഡ് പോസ്റ്റ് വഴിയും നേരത്തെ വിപ്പ് നൽകിയിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ ജോസ് പക്ഷത്തെ രണ്ട് എംഎൽഎമാർക്കെതിരെ യു.ഡി.എഫ് എന്ത് നടപടിയെടുക്കുമെന്നതാവും ഇനി നിർണായകം.