
കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മത്സ്യ ബന്ധനത്തിനിെടെ ആദിവാസി യുവാവ് മുങ്ങി മരിച്ചു. കണ്ണംപടി, കൊല്ലത്തിക്കാവ്, കാവനാൽ അഭിലാഷ് (30) ആണ് മരിച്ചത്. ഇടുക്കി വന്യജീവി സങ്കേതത്തിലെ
മുത്തംപടി ഭാഗത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഇടുക്കി റിസർവോയറിന്റെ ഭാഗമായ മുത്തംപടിയിൽ മീൻപിടിക്കുന്നതിനായി മറുകരയിൽ കെട്ടു വല ബന്ധിച്ച ശേഷം തിരികെ നീന്തുന്നതിനിടെ കൈകാൽ കുഴഞ്ഞ് ജലാശയത്തിൽ മുങ്ങി താഴുകയായിരുന്നു. സഹോദരൻ അനീഷും കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇവർ തെരച്ചിൽ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് കട്ടപ്പനയിൽ നിന്നും ഫയർഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ 6.30 ഓടെ മൃതദേഹം കണ്ടെടുത്തു. ഉപ്പുതറ പോലീസും സ്ഥലത്ത് എത്തിയിരുന്നു മൃതദേഹം ഉപ്പുതറ സി.എച്ച്.സി യിലെ മോർച്ചറിയിൽ. ഭാര്യ ശ്രീകല. മക്കൾ ആദിയ, അബിലേഷ് ( 7 മാസം).