കട്ടപ്പന: എം.ജി. സർവകലാശാല ബിരുദ പരീക്ഷത്തിൽ ലബ്ബക്കട ജെ.പി.എം. കോളജിനു അഞ്ച് റാങ്കുകൾ ലഭിച്ചു. ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിയാമോൾ ദേവസ്യ അഞ്ചാം റാങ്കും ബി.കോം. കോഓപ്പറേഷനൽ ജനീബ പി. 10ാം റാങ്കും ടൂറിസം മാനേജ്മെന്റിൽ ജയിംസ് ജോൺ രണ്ടാം റാങ്കും ക്രിസ്റ്റീനമോൾ ആറാം റാങ്കും നന്ദിനി ടി. ഒൻപതാം റാങ്കും കരസ്ഥമാക്കി. ആറാം സെമസ്റ്റർ പരീക്ഷയിൽ ബി.ബി.എ, ബി.ടി.ടി.എം എന്നീ വിഭാഗങ്ങൾ നൂറു ശതമാനവും ബി.എ, ബി.സി.എ, ബി.കോം. വിഭാഗങ്ങൾ 90 ശതമാനവും വിജയം നേടി.

മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം

രാജാക്കാട്: എസ്.എസ്.എം കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം ഫൈനാൻസ് ആന്റ് ടാക്സേഷൻ, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, സി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫൈനാൻസ് ആന്റ് ടാക്സേഷൻ എന്നീ കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് 7907944799, 9447340035 എന്നീ നമ്പരുകളിൽ ബന്ധപ്പെടാൻ പ്രിൻസിപ്പൽ അറിയിച്ചു

റാങ്കിന്റെ തിളക്കം


രാജാക്കാട്: എസ്.എസ്.എം കോളേജിന് റാങ്കിന്റെ തിളക്കം. കോളേജിലെ അനന്യ സജിക്ക് എം.ജി സർവ്വകലാശാല ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദ പരീക്ഷയിൽ ഒമ്പതാം റാങ്ക് ലഭിച്ചു.