arrest

മറയൂർ: മറയൂരിൽ ആദിവാസി യുവതി ചന്ദ്രിക (34)യെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണികണ്ഠനെ ദേവികുളം കോടതിയിലും കൗമാരക്കാരായ രണ്ടുപേരെയും തൊടുപുഴ ജൂവനൈൽ ഹോമിലും ഹാജരാക്കി ഇന്നലെ വൈകിട്ടോടെ റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ചന്ദന കൊള്ളക്കാരായ മൂവരും പാളപ്പെട്ടി ആദിവാസി കുടിക്ക് സമീപം തങ്ങളെ ഒറ്റിക്കൊടുത്തെന്ന് കരുതുന്ന താൽക്കാലിക വാച്ചർമാരെ വധിക്കാൻ പദ്ധതിയിട്ടാണ് കേപ്പകാട്ടിൽ എത്തിയത്. തെരച്ചിൽ നടത്തുന്നതിനിടെ കൃഷിക്ക് കാവലിരുന്ന ചന്ദ്രികയെ മദ്യലഹരിയിലായിരുന്നവർ പക തീർക്കാനായി നാടൻ തോക്ക്‌കൊണ്ട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തോക്ക് ലഭിച്ചത് ഉൾപ്പടെ കേസുകളിൽ ഒട്ടേറെ സംശയങ്ങൾ ഉള്ളതിനാൽ ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുമെന്ന് സി.ഐ ജി. സുനിൽ പറഞ്ഞു.