തൊടുപുഴ :വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിജയ സാദ്ധ്യതയുള്ള മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി.ജയേഷ് പറഞ്ഞു .ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .നിയോജകമണ്ഡലം പ്രസിഡന്റ് വിജയൻ മാടവനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിൽ അഞ്ച് സ്ഥലങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു .ജനകീയ മുഖമുള്ള സ്ഥാനാർത്ഥികളെ നിർത്തി വാശിയേറിയ മത്സരത്തിന് തയ്യാറെടുക്കുകയാണ് ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റി നേതൃത്വം.യോഗത്തിൽ ജില്ലാ സെക്രട്ടറി വിനോദ് തൊടുപുഴ ,കലാസാംസ്‌കാരിക വേദി ജില്ലാ കൺവീനർ സോജൻ ജോയി ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാൻ ,സെക്രട്ടറിമാരായ ഷാജു ,ശരത് കുണുഞ്ഞി തുടങ്ങിയർ സംസാരിച്ചു .ട്രഷറർ പീതാംബരൻ നന്ദി പറഞ്ഞു