തൊടുപുഴ : സഹകരണ ഓണം വിപണിയുടെ തൊടുപുഴ താലൂക്ക് തല ഉദ്ഘാടനം മണക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ നിർവ്വഹിച്ചു. ബാങ്ക്തല സ്‌പെഷ്യൽ കിറ്റിന്റെ വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയ് നിർവ്വഹിച്ചു.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ അസി: രജിസ്ട്രാർ എം.ജെ സ്റ്റാൻലി സ്വാഗതവും ബാങ്ക് സെക്രട്ടറി നിർമ്മൽ ഷാജി കൃതജ്ഞതയും അറിയിച്ചു. ബാങ്ക് അങ്കണത്തിൽ നടന്ന യോഗത്തിൽ യൂണിറ്റ് ഇൻസ്‌പെക്ടർ സജികുമാർ ,ടി.ആർ. സോമൻ , മെമ്പർ ബി. ഹരി എന്നിവർ സംസാരിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ. ശശിധരൻ നായർ , ബിജുകുമാർ ആർ , റ്റി.എൻ കൃ ഷ്ണൻ , ഗോപാലകൃഷ്ണൻ നായർ ,വിമല വിക്രമൻ ,പ്രീത വിഷ്ണു , ജയശ്രീ .കെ എന്നിവരും ജീവനക്കാരും സഹകാരികളും പങ്ക് ചേർന്നു.