kks

തൊടുപുഴ : കൊവിഡ് മഹാമാരി ജനജീവിതത്തെയാകെ പ്രതി സന്ധിയിലാക്കിയ ഈ ഓണക്കാലത്ത് അരി യും ഭക്ഷ്യ ധാന്യങ്ങളും ഓണസമ്മാനമായി വിതരണം ചെയ്ത് ജോയിന്റ് കൗൺസിൽ . ആദ്യ ഘട്ടമായി മുന്നൂറോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ജോയിന്റ് കൗൺസിൽ ഭവനിൽ നടന്ന ഭക്ഷ്യ ധാന്യ വിതരണം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാ ടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കേഴ്‌സ് കോഡനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ സുരേഷ് കുമാർ , ജില്ലാ ജോയിന്റ് സെക്രട്ടറി ജി.രമേഷ് , തൊടുപുഴ മേഖലാ പ്രസിഡന്റ് എ.കെ .സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു..