തൊടുപുഴ : ഈ മാസം 31 വരെ ബാങ്കുകളിലെലോണുകൾക്ക് ഏർപ്പെടുത്തിയ മൊറോട്ടോറിയം കാലാവധി ഈ സാമ്പത്തിക വർഷാവസാനംവരെ ദീർഘിപ്പിക്കണമെന്ന്‌കേരളഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. റിസർവ്വ് ബാങ്ക് ഗവർണർഉൾപ്പടെയുള്ളവർക്ക് വിഷയവുമായി ബന്ധപ്പെട്ട് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. മൊറട്ടോറിയം ഏർപ്പെടുത്തിയത് ആശ്വാസം ലഭിച്ചെങ്കിലും സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.രോഗവ്യാപന ഭീഷിണിയിൽ അനുദിനം തകർന്നുകൊണ്ടിരിക്കുകയാണ് ഇടത്തരം ചെറുകിട വ്യാപാരികൾ. ഭക്ഷണവിതരണമേഖലയിൽ സ്ഥിതി അതീവഗുരുതരാവസ്ഥയിലാണ്. സ്വദേശവിദേശ ടൂറിസ്റ്റുകളുടെ വരവു നിലച്ചതോടെ ഈമേഖല സ്തംഭനാവസ്ഥയിലാണ്.
കൊവിഡും പ്രളയവും പ്രഹരമേൽപിച്ച ജില്ലയ്ക്ക് കൈത്താങ്ങായി പ്രത്യേക പാക്കേജ് ആനുവദിക്കണമെന്നുംപ്രോത്സാഹനപരമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും ജില്ലയിലെ വിവിധമേഖലയിലുള്ള ഭാരവാഹികളുമായി നടത്തിയ ആശയവിനിമയ ചർച്ചയിൽ ശക്തമായ ആവശ്യമുയർന്നതായും കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം.എൻ.ബാബു അറിയിച്ചു. കെ.എച്ച്.ആർ.എ ജില്ലാ ഭാരവാഹികളായ അബ്ദുൾ ഖാദർ ഹാജി, പി. എം. സജീന്ദ്രൻ, ജയൻജോസഫ്, ആർ ബാലകൃഷ്ണൻ, എം.എസ്. അജി, മുഹമ്മദ് ഷാജി, കെ.എം. അലിക്കുഞ്ഞ്, ജിൻസൺ പവ്വത്ത്, സന്തോഷ് പാൽകോ, പി.കെ.മോഹനൻ, സി.എം. ബഷീർ, സജിപോൾ, ബാബു ഏലിയാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.