ഇടുക്കി : ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാർ റൂമിനോടനുബന്ധിച്ച് കോൾ സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും. റവന്യൂ, ആരോഗ്യം, പൊലീസ്, മോട്ടോർ ട്രാൻസ്‌പോർട്ട്, തദ്ദേശ സ്വയംഭരണം, പി.ആർ.ഡി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് വാർ റൂം പ്രവർത്തിക്കുന്നത്.
കൊവിഡ് സംബന്ധിച്ച സംശയ നിവാരണത്തിനും പരാതികൾ അറിയിക്കുന്നതിനും താഴെ ചേർത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം. നമ്പർ 18004255640.