പീരുമേട് : നിയോജക മണ്ഡലത്തിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് എസ് എൽ സി , ഹയർ സെക്കന്ററി വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം ലഭിച്ച സ്‌കൂളുകളെയും ആദരിക്കുവാൻ വെർച്വൽ മെറിറ്റ് ഡേ ഇന്ന് നടക്കും. രാവിലെ 10:30 ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഗൂഗിൾ മീറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്യും. സ്‌പൈസസ് സൊസൈറ്റി രക്ഷാധികാരി ഇ.എസ് ബിജിമോൾ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഈ വർഷം മണ്ഡലത്തിൽ നിന്നും 210 കുട്ടികളാണ് ഫുൾ എ പ്ലസിന് അർഹത നേടിയത്. 25 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ നാലു വർഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും അദ്ധ്യാപകരുടെ സഹകരണത്തോടെയാണ് സ്‌പൈസസ് സൊസൈറ്റി മെറിറ്റ് ഡേ നടത്തി വരുന്നത്. ഡി.ഇ.ഒ ,ഡി.ഡി സ്‌കൂൾ പ്രിൻസിപ്പൾമാർ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും. സ്‌പൈസ് സൊസൈറ്റി മണ്ഡലത്തിലെ തിരഞ്ഞെടുത്ത സമർത്ഥരായ വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് പരിശീലനം അടക്കം വിവിധ പദ്ധതികളാണ് നടത്തുന്നത്.