കാഞ്ചിയാർ : പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ച് നൽകി. അഞ്ച് ഊരുകൂട്ടങ്ങളിലായുള്ള 478 കുടുംബങ്ങൾക്ക് കിറ്റുകളുടെ പ്രയോജനം ലഭിക്കും.കിറ്റുകളുടെ വിതരണോദ്ഘാടനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി നിർവ്വഹിച്ചു. കോവിൽമല നായൻരാജ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ അദ്ധ്യക്ഷത വഹിച്ചു. എസ് ടി പ്രമോട്ടർ ജി ശശികുമാർ, വാർഡ് മെമ്പർ ഇന്ദു സാബു, പഞ്ചായത്തംഗം സുഷമ ശശി, ഇളയരാജാവ് ചക്കൻ ബാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ ഊരുകൂട്ടങ്ങളിലായുള്ള 15 കേന്ദ്രങ്ങളിൽ എത്തിച്ച് ഇവിടെ നിന്നുമാണ് ഭക്ഷ്യകിറ്റുകൾ കുടുംബങ്ങളുടെ പക്കൽ എത്തിക്കുന്നത്.