തൊടുപുഴ : കായികപ്രവർത്തനങ്ങളോടൊപ്പം വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമീണമേഖലയിൽ ഇനി ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകളും.കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയത്തിന്റെനേതൃത്വത്തിലുളള ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായാണ് നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബുകളാക്കി രജിസ്റ്റർ ചെയ്യുന്നത്.
കായിക പ്രവർത്തനങ്ങൾക്കു പുറമെ ക്ലബ്ബിലെ അംഗങ്ങളും വീടുകളിൽ ദിവസ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുളളവരെക്കൂടി വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുകയും പങ്കാളിയാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ, വീഡിയോ എന്നിവ ഫിറ്റ് ഇന്ത്യ വെബ് സൈറ്റിൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യ ണം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾക്ക് പദ്ധതിപ്രകാരം ഗ്രേഡിങ് ലഭിക്കും. കായിക ഉപകരണങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും അർഹത ലഭിക്കുമെന്നും നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത്‌കോഓഡിനേറ്റർ കെ. ഹരിലാൽ പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകൾക്ക് www.fitindia.gov.in എന്ന സൈറ്റിൽ ഇമെയിൽ ഐഡി നൽകി രജിസ്‌ട്രേഷൻ നടത്താം.