മൂലമറ്റം:യുഡിഎഫ് സ്ഥാനാർത്ഥിയായി നാല് തവണ ഇടുക്കിയിൽ വിജയിച്ച എം.എൽ.എയ്ക്ക് രാഷ്ട്രീയ ധാർമ്മികത നഷ്ടമായതായി കേരളാ കോൺഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനിച്ചൻ പറഞ്ഞു. യു ഡി എഫ് രാജ്യസഭാ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ വോട്ടിംഗ് ബഹിഷ്‌കരിച്ചത് ഇടുക്കിയിലെ ജനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിപ്പോയി. കേരളാ കോൺഗ്രസ്സ് (എം ) നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തോടനുബന്ധിച്ച് അറക്കുളം മണ്ഡലം കമ്മിറ്റി മൂലമറ്റത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോനിച്ചൻ. മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയൻ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ പഞ്ചായത്തംഗം സി.വി സുനിത മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജിജോ കാരക്കാടൻ, ജില്ലാ സെക്രട്ടറി ജീസ് തെക്കേൽ, കുര്യാച്ചൻ കാക്ക പയ്യാനി, ജോസുകുട്ടി മൂലേച്ചാലിൽ, സാൻജു ചെറുവള്ളാത്ത്, ടിജോ കുഴിക്കാട്ടുകുന്നേൽ,റെജി മുല്ലപ്പള്ളിൽ ,ജെയിംസ് മൈലാടുംപാറ, റോയി തോമസ്, സിനു വലിയ വീട്ടിൽ, ബെന്നി കളപ്പുര എന്നിവർ പ്രസംഗിച്ചു.