ചെറുതോണി: രാജ്യസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലും പങ്കെടുക്കാതെ വിട്ടുനിന്ന് ഇടുക്കിയിലെ ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുത്തിയ റോഷി അഗസ്റ്റിൻ എം.എൽ.എയ്ക്ക് ഇനി തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലാത്തതിനാൽ രാജിവച്ച് പുറത്തുപോകണമെന്ന് മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ. ചെറുതോണിയിൽ നടന്ന വഞ്ചനാദിന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സൂചകമായി കേരളാ കോൺഗ്രസ് എം ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ 10 കേന്ദ്രങ്ങളിലും എം.എൽ.എ യ്ക്ക് എതിരെ പ്രതിഷേധ ദിനമായി ആചരിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് ടോമി കൊച്ചുകുടി അദ്ധ്യക്ഷത വഹിച്ചു. വിൻസെന്റ് വള്ളാടിയിൽ, സി.വി തോമസ് ചാലപ്പാട്ട്, വിജയൻ കൂറ്റാംതടത്തിൽ, കെ.എസ്.സി ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പിള്ളിൽ, ഉദീഷ് ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.