തൊടുപുഴ: ജില്ലാ കളക്ടറും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഇറക്കിയ നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും സെപ്തംബർ 17 ന് നടന്ന സർവ്വ കക്ഷിയോഗ തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെപ്തംബർ മൂന്നിന് രാവിലെ 10 മുതൽ 5 വരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ ഉപവാസ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ഇത് സംബന്ധിച്ച് യു.ഡി.എഫ്. എന്ന നിലയിലും പാർട്ടി എന്ന നിലയിലും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും. ഇടുക്കി ജില്ലയോടുള്ള എൽ.ഡി.എഫ് സർക്കരിന്റെ അവഗണനയാണ് ഉത്തരവുകളിൽ പ്രതിഫലിക്കുന്നതെന്നും കല്ലാർ പറഞ്ഞു.