chinnakkanal
അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ച് നീക്കുന്നു

1. 15 ഏക്കർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് കെഎസ്ഇബിക്ക് കൈമാറി

രാജകുമാരി: ചിന്നക്കനാൽ വല്ലേജിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിട ഭാഗങ്ങൾ റവന്യു വകുപ്പ് പൊളിച്ചു നീക്കി. ചിന്നക്കനാൽ വല്ലേജിലെ വെലക്ക്, പവർഹൗസ്, ആനയിറങ്കൽ എന്നിവിടങ്ങളിൽ റവന്യു വകുപ്പിന്റെ അനുമതിയില്ലാത നിർമിച്ചു കൊണ്ടിരുന്ന കെട്ടിടങ്ങളാണ് റവന്യു സംഘവും
ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരും ചേർന്ന് പൊളിച്ചു നീക്കിയത്. ആനയിറങ്കൽ ജലാശയത്തിനു സമീപം കെഎസ്ഇബി ഭൂമി കയ്യേറി നിർമിച്ച ഷെഡും പൊളിച്ചു നീക്കി. ഇവിടെ എസ് സുന്ദരമൂർത്തി എന്നയാൾ കൈവശം വച്ചിരുന്ന 1. 15 ഏക്കർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് കെഎസ്ഇബിക്ക് കൈമാറി. ഈ ഭൂമിയിൽ കെഎസ്ഇബി ബോർഡ് സ്ഥാപിച്ചു. ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപകുമാർ, കൃഷ്ണകുമാർ, ചിന്നക്കനാൽ വല്ലേജ് ഓഫിസർ സുനിൽ കെ പോൾ, സ്‌പെഷൽ
വല്ലേജ് ഓഫിസർ വി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് ഭൂമി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ചിന്നക്കനാൽ വല്ലേജിൽ സ്വകാര്യ വ്യക്തികൾ കൈയ്യേറിയ 41. 54 ഏക്കർ ഭൂമി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചു പിടിച്ച് സർക്കാർ ബോർഡ് സ്ഥാപിച്ചിരുന്നു. ചിന്നക്കനാൽ
വല്ലേജിലെ റവന്യു ഭൂമി കയ്യേറ്റങ്ങൾക്കെതിരെയും അനധികൃത നിർമാണങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് റവന്യു വകുപ്പിന്റെ നീക്കം.