മറയൂർ: നോർത്തേൺ ഔട്ട് ലറ്റ് റോഡിൽ മൂന്നാർ - മറയൂർ റോഡിൽ നയമക്കാട് ഭാഗത്ത് ട്രാക്ടർ മറിഞ്ഞ് അപകടം. കണ്ണൻ ദേവൻ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിൽ നിന്നൂം തൊഴിലാളികൾ നുള്ളിയെടുത്ത തേയില കയറ്റി വന്ന ട്രാക്ടറാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. തോട്ടങ്ങളിൽ നിന്നും ശേഖരിച്ച കൊളുന്ത് തേയില ഉത്പാദനത്തിനായി ഫാക്ടറിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വാഹത്തിന്റ് ഡ്രൈവറെ സമിപവാസികൾ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിസ്സാര പരിക്കേറ്റ ഡ്രൈവറെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു