തൊടുപുഴ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ച തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് മനു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി തൊടുപുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ. കെ അബു, യുവമോർച്ച ജില്ലാ സെക്രട്ടറി അജിത്ത് ഇടവെട്ടി, യുവമോർച്ച മണ്ഡലം സമിതി അംഗം ദീപു, യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ബി. വിശാഖ്, യുവമോർച്ച ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ആകാശ് എന്നിവർ നേതൃത്വം നൽകി.