മറയൂർ: പാളപ്പെട്ടി ആദിവാസി കോളനിയിൽ വെടിയേറ്റ് മരിച്ച ചന്ദ്രികയ്ക്കൊപ്പം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സ്ത്രീകൾക്ക് വധഭീക്ഷണി. പൊലീസിനോടും മാദ്ധ്യമങ്ങളോടും സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയതിനാണ് ഇവർക്ക് ഭീഷണി. ഇത്സംബന്ധിച്ച് സ്ത്രീകൾ വനംവകുപ്പ് അധികൃതർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. നവർക്ക് സംരക്ഷണം നൽകാമെന്ന് വനംവരുപ്പ് അറിയിച്ചു.
പാളപ്പെട്ടികുടിയിലെ മണികണ്ഠൻ ജൂലൈ ഇരൂപത്തി ഒൻപാതാം തീയതി ചന്ദന മോഷണക്കേസുമായി ബന്ധപ്പെട്ട് കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറസ്റ്റിലായിരുന്നു. മണികണ്ഠൻ പിടിയിലാകാൻ കാരണം വനംവകുപ്പിലെ വാച്ചർമാരായ അശോകൻ, പൊന്നുസ്വാമി, പഴനി സ്വാമി എന്നിവാരാണെന്ന് ധാരണയിൽ പ്രതികാരം ചെയ്യുന്നതിനായി ജാമ്യത്തിലിറങ്ങിയ ശേഷം ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കാവൽപ്പുരക്ക് സമീപത്ത് വച്ച് ചന്ദ്രികയെ കോലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ചന്ദ്രികയുടെ സഹോദരി പുത്രനായ കാളിയപ്പനാണ് കൊലപാതകത്തിന് പിടിയിലായത്. പാളപ്പെട്ടികുടിയിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ റാഗികൃഷിചെയ്യുന്ന ഭാഗത്ത് രാത്രി കാവലിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് മണികണ്ഠൻ , കാളിയപ്പൻ, കൗമാരക്കാരനായ മറ്റൊരു പ്രതിയുമായി എത്തിയത്.ചന്ദ്രികയെ കൂടാതെ, രജ്ഞിത, അജ്ജിത, മുരുകമ്മ എന്നീ സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നു കുറച്ചകലെ നിന്ന കുട്ടൻ , മാരിയപ്പൻ എന്നിവരും ചേർന്നാണ് വെടിവച്ചുകൊലപ്പെടുത്തിയ കാളിയപ്പനെ പിടിച്ചുകെട്ടി പൊലീസിന് കൈമാറിയത്.
നേരിൽ കണ്ട സംഭവം പൊലീസിനോടും മാദ്ധ്യമങ്ങളോടും ഇവർ വെളിപ്പെടുത്തിയിരുന്നു പ്രതികളെ പൊലീസ് പിടികൂടി റിമാന്റ് ചെയ്തു. കാളിയപ്പൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ ഒപ്പമുണ്ടായിരുന്നരെ കൊലപ്പെടുത്തുമെന്നാണ് ഭീക്ഷണിയെന്നും അതിന് സാദ്ധ്യത ഏറെയാണെന്നും ചിന്നാർ വന്യജീവി സങ്കേതത്തിലെ സോഷ്യൽ വർക്ക് വിഭാഗം വനം വകുപ്പ് അധികൃതരെ അറിയിച്ചു.