തൊടുപുഴ: ജില്ലയിൽ 19 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പത്തുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. പാമ്പാടുംപാറ സ്വദേശിയായ 24 കാരന്റെ രോഗ ഉറവിടം വ്യക്തമല്ല. 48 പേർക്ക് രോഗമുക്തിയുണ്ട്.
ഏലപ്പാറ സ്വദേശി(59), കരിങ്കുന്നം സ്വദേശി(28), കരുണാപുരം സ്വദേശിനികൾ (39, 23), കട്ടപ്പന സ്വദേശികളായ യുവാവും(40) പത്തു വയസുകാരനും, പീരുമേട് സ്വദേശിനി(24), ഉപ്പുതറ സ്വദേശികൾ (22, 21), തൊടുപുഴ സ്വദേശിനിയായ 14 കാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതര സംസ്ഥാനങ്ങളിൽ

നിന്നെത്തിയവർ

ചക്കുപള്ളം സ്വദേശിയായ യുവാവും(30) സ്ത്രീയും(47), കരുണാപുരം സ്വദേശിനി(42), മൂന്നാർ സ്വദേശിനി(29), ഉടുമ്പൻചോല സ്വദേശിനികൾ (35, 45), വട്ടവട സ്വദേശികൾ(38, 45).