തൊടുപുഴ: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, സെക്രട്ടറി വി.ടി. ബൈജു, അസിസ്റ്റന്റ് സെക്രട്ടറി വിജി മാത്യൂസ്, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.