പീരുമേട്: ഉപ്പുതറ പഞ്ചായത്തിലെ പശുപ്പാറ ആലമ്പിള്ളിയിൽ നിരീക്ഷണത്തിൽ കഴിയുന്ന തോട്ടം തൊഴിലാളികൾക്ക് ഒ.ബി.സി മോർച്ച പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കണ്ടെയ്ൻമെന്റ് സോണായതിനാൽ ഈ ഭാഗങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിക്കുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 29 കുടുബങ്ങൾക്ക് ആശാ വർക്കർമാർ മുഖേനയാണ് സഹായം എത്തിച്ചത്. ഒ.ബി.സി മോർച്ച പീരുമേട് മണ്ഡലം വൈസ് പ്രസിഡന്റ് സാബു മേരികുളം ആശാവർക്കർമാർക്ക് കിറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പശുപ്പാറ ബൂത്ത് പ്രസിഡന്റ് ഡി. രാജേഷ്, ബൂത്ത് സെക്രട്ടറി ചന്ദ്രൻ, ബൂത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഉപ്പുതറ ടൗൺ പ്രസിഡന്റ് അനീഷ്, യുവമോർച്ച സെക്രട്ടറി കെ.ആർ. രാഹുൽ, പഞ്ചായത്ത് കമ്മിറ്റി അംഗം അഖിൽ ഫിലിപ്പ്, ആശാ വർക്കർമാരായ ജയാ മധു, ഗീതാ പ്രകാശ് എന്നിവർ പങ്കെടുത്തു.