care

തൊടുപുഴ: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി വഴി കുട്ടികളെ പോറ്റി വളർത്തി സംരക്ഷിക്കാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുട്ടികളെ താത്ക്കാലികമായി സംരക്ഷിക്കാൻ സന്നദ്ധരായ ദമ്പതിമാർ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രതികൂല സാഹചര്യങ്ങൾ മൂലം സ്വന്തം കുടുംബങ്ങളിൽ കഴിയാൻ സാധിക്കാത്ത കുട്ടികൾക്കും ദീർഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികൾക്കും കുടുംബ ജീവിതാന്തരീക്ഷം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്നതാണ് ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി. കുട്ടികളെ സംരക്ഷിക്കാൻ സന്നദ്ധതയും പ്രാപ്തിയുമുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 8. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടണം.

വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂർ പി.ഒ, തൊടുപുഴ 685608 ഫോൺ 04862200108, 7025174038, 9744167198